Christmas song - Gloria
Music: Sunil Suresh, Lyrics: Vinukrishnan,
Singers: Dr.Haridas and Ashlin Thomas
Lyrics:
Let the hearts be filled with the joy of Christmas. Let the Shining star lead all kings
and shepherds to the manger of blessings.Lets forget all sorrows as the Lord is
here to wipe our tears. The night when Angels Came down to earth and sing,
Hallelujah the Savior is born.
ഇസ്രായേലിൻ നാഥൻ യേശുനാഥൻ പുൽത്തൊഴുത്തിലിന്ന് പിറന്നല്ലോ
നിന്നെ കാണാൻ പാരിലും മാലാഖമാർ വന്നു
മഞ്ഞുപെയ്യും ഈ നീലരാവിൽ വന്നുദിച്ച താരകമേ നീ
കാലം നെയ്ത പാതയിൽ വെണ്ണിലാവായ് നീ വന്നു
ഗ്ലോ.....റിയാ ഇൻ എക്സൽസിസ് ഡിയോ (2)
കണ്ണും പൂട്ടിയുറങ്ങുകയായീ, തെന്നൽ നിന്നെ താരാട്ടുമ്പോൾ
പാരിൽ വന്ന പുണ്യമേ എൻ ജീവനാഥാ
മണ്ണിലും വിണ്ണിലും തേടി വന്ന സത്യങ്ങൾ നീയെ, വരവേല്ക്കുകയായ്
ആരോമൽ പൈതലിൻ പാദങ്ങളിൽ ചേരുവാൻ ഞാനും ഒരു മലരായ്
എല്ലാം മറന്നു പാടാം നിന്നോട് ചേർന്ന് നില്ക്കാം
ഈ സ്നേഹം പകർന്നു നല്കാം കണ്ണീർ താഴ്വരയിൽ (Gloria)
വെള്ളിമേഘച്ചിറകുകളായി നീവരുന്ന ധനുമാസത്തിൽ
തുമഞ്ഞിൻ കണങ്ങളിൽ എൻ പ്രാണനാഥാ
അക്കരെ ദേശത്തിൽ എൻ പ്രിയനെതേടി ഞാൻ നിന്നു, അനുതാപവുമായ്
തന്നുപകാരത്തിൻ പുണ്യമിന്നതോർത്താൽ പകരം എന്തു നല്കും
ഏതോ സ്വരങ്ങളായി, ചേതോഹരങ്ങളായി
നീ കാണാകരങ്ങൾ നീട്ടി നോവിൻ വഴിയരികിൽ
Onnanu naam | ഒന്നാണ് നാം
Covid 19 (Corona) അതിജീവനഗാനം
Covid 19 (Corona) അതിജീവനഗാനം
MUSIC BY : TWINZ CHAN
SINGERS : TWINZ CHAN (ANUB RAMHAN & ARUN RAMHAN)
LYRICS : VINUKRISHNAN
ACTRESS : GADHA CHIDAMBARAM
CHILD ARTIST: ABHIDHA SYAM, SHIVANI SREEKANTH
എന്നിലേ മനം നീറുമൊരു നൊമ്പരം
നെഞ്ചിലേ വിരൽ തൊടുന്നൊരു സാന്ത്വനം
ഇരുൾ മൂടും വഴിയരികിൽ
ചെറുതിരിയായ് നിന്നെരിയാം
ഇനി നല്ലൊരു കാലത്തിൻ വാതിൽ പണിയാം
ആഴങ്ങൾ തേടി അടിവേരോടെ പിഴുതാലും
ഭയമൊന്നും വേണ്ട മുൻകരുതൽ നാം എടുത്താലും
ഒന്നാണ് നാം ഒന്നാണ് നാം
ചിതലെരിയും ചേതന
കനലുരുകും യാതന
അതിലലിയും ഭാവന
മതിവരുമീ പ്രാണവേദന
അകമറിയും വേളയിൽ
പുകമറ പോൽ ജീവിതം
വെറുതേയൊരു ചോദ്യമായ്
നില്ക്കുകയായ് നേർത്ത മൗനമായ്
അറിയാതെ വീണ് പോയൊരീ വീഥിയിൽ കാൽ തളരാതെ
അടരാതെ പാതി ചാഞ്ഞൊരീ മിഴികളിൽ നീരൊഴിയാതെ
ആഴങ്ങൾ തേടി അടിവേരോടെ പിഴുതാലും
ഭയമൊന്നും വേണ്ട മുൻകരുതൽ നാം എടുത്താലും
ഒന്നാണ് നാം ഒന്നാണ് നാം
YouTube link : Click here
Original Audio download link: Click here