Kannodu kaanan - Break-up song
Music: Twinz Chan
Lyrics: Vinukrishnan
Lyrics: Vinukrishnan
Lyrics in Malayalam
കണ്ണോട് കാണാന്‍
കാതോട് ചൊല്ലാന്‍
നീ ഇന്നെന്റെ സ്വപ്‌നങ്ങളില്‍ മാത്രമാണെന്റെ സ്വന്തം
മെയ്യോട് മെയ്യായ്
നെഞ്ചോട് ചേരാന്‍
ഈ ഓര്‍മ്മതന്‍ തീരങ്ങളില്‍ കാണുമോ ഇനി വീണ്ടും
മനതാരിലെങ്ങോ മലര്‍വാതിലാരോ
എന്നും കാത്തു നില്ക്കുമ്പോള്‍ ഇഴനെയ്തതാവാമീ പ്രണയം
നിഴല്‍ പോലും കണ്ടാല്‍ പരിചിതഭാവം
നീ അരികില്‍ വന്നെത്തുമ്പോള്‍ അറിയുവതാരാണിന്നാദ്യം
മഴ തോര്‍ന്ന രാവില്‍
മിഴി വാര്‍ന്ന നേരം
മൗനം നോക്കി നില്ക്കുമ്പോള്‍
നാം തമ്മില്‍ തീരാത്ത പ്രണയം
വെറുതേയീ മോഹം
വെറുതേയൊരു സ്വപ്നം
ഒടുവിൽ നീ അകലുന്ന വേളയിൽ
വിജനതയുടെ വഴി മാത്രം ദൂരെ
Kannodu song available in mobile apps
0 comments:
Post a Comment